11 വര്‍ഷത്തെ വിവാഹജീവിതത്തിന് വിരാമം'; സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും സൈന്ധവിയും വേര്‍പിരിയുന്നു
composer-actor-gv-prakash-kumar-singer-wife-saindhavi-announce-separation-movie news in evening kerala news
composer-actor-gv-prakash-kumar-singer-wife-saindhavi-announce-separation-movie news in evening kerala news
വിവാഹമോചിതനായെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ച് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്. gv-prakash-kumar തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് താരം ഗായിക കൂടിയായ സൈന്ധവിയുമായി വേര്‍പിരിഞ്ഞ വാര്‍ത്ത പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ സ്വകാര്യത ആഗ്രഹിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയോടും ആരാധകരോടും ജി വി പ്രകാശ് പത്രകുറിപ്പിലൂടെ അറിയിച്ചു.
നീണ്ട ആലോചനയ്ക്കുശേഷം 11 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജി.വി പ്രകാശം ചേര്‍ന്ന് തീരുമാനമെടുത്തിരിക്കുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട്, ഞങ്ങള്‍ രണ്ടു പേരുടേയും മനഃസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയെടുത്ത തീരുമാനമാണിത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു. വേര്‍പിരിയുകയാണെന്ന് തിരിച്ചറിയുമ്പോള്‍തന്നെ ഇത് ഞങ്ങള്‍ക്ക് പരസ്പരം എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്നും മനസിലാക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് നിങ്ങള്‍ നല്‍കിയ പിന്തുണ ഏറെ വലുതാണ്.' സൈന്ധവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതേ കുറിപ്പ് ജി.വി പ്രകാശും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 2013ലാണ് ഇരുവരും വിവാഹിതരായത്. അന്‍വി ഇവരുടെ മകളാണ്. എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ ‘ജെന്റില്‍മാന്‍’ എന്ന ചിത്രത്തിലൂടെ ഗായകനായി അരങ്ങേറ്റം കുറിച്ച ജി വി പ്രകാശ് റഹ്‌മാന്റെ സഹോദരീപുത്രനാണ്.
2004-ല്‍ ‘അന്യന്‍’ എന്ന സിനിമയില്‍ ഹാരിസ് ജയരാജിന്റെ സംഗീതത്തിലൊരിങ്ങിയ ഗാനത്തിലൂടെയാണ് സൈന്ധവി തമിഴ് പിന്നണി ഗാനരംഗത്ത് ചുവട് വെയ്ക്കുന്നത്.