സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

June 29, 2020 0 By Editor

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് (29-6-20) 121 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്തു നിന്നും, 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.5 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇന്ന് 79 പേർക്കാണ് രോഗമുക്തി .24ന് മഞ്ചേരി മെഡിക്കൽ കോളജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പൊസിറ്റീവ് ആണെന്ന് ഫലം വന്നു. സമ്പർക്കം വഴി വഴി രോഗം ബാധിച്ചവരിൽ 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു. കാസർകോഡ് -4, കണ്ണൂര്‍-14, കോഴിക്കോട്-9, മലപ്പുറം-13, തൃശൂര്‍-26, പാലക്കാട്-12, എറണാകുളം-5, ഇടുക്കി-5, ആലപ്പുഴ-5, പത്തനംതിട്ട-13, കൊല്ലം-11, തിരുവനന്തപുരം-4