പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

June 30, 2020 0 By Editor

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് നാലുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെയും കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ രണ്ടാംഘട്ട ഇളവ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാര്‍​ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി അധ്യയനം തുടരണം എന്നാണ് കേന്ദ്രം നിര്‍ദ്ദേശിക്കുന്നത്.