ബിഎസ്‌എന്‍എല്‍ 499 രൂപയുടെ ഭാരത് ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് പ്ലാന്‍ നിര്‍ത്തലാക്കി
ബിഎസ്‌എന്‍എല്‍ തങ്ങളുടെ ബ്രോഡ്ബാന്റ് ഉപയോക്താക്കള്‍ക്കായി നിരവധി പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന ഈ പ്ലാുനുകളുടെ പട്ടികയില്‍ നിന്ന് ചിലതിനെ ബിഎസ്‌എന്‍എല്‍ എടുത്ത് മാറ്റാറുമുണ്ട്. ഇത്തരത്തില്‍ ഒരു…

ബിഎസ്‌എന്‍എല്‍ തങ്ങളുടെ ബ്രോഡ്ബാന്റ് ഉപയോക്താക്കള്‍ക്കായി നിരവധി പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന ഈ പ്ലാുനുകളുടെ പട്ടികയില്‍ നിന്ന് ചിലതിനെ ബിഎസ്‌എന്‍എല്‍ എടുത്ത് മാറ്റാറുമുണ്ട്. ഇത്തരത്തില്‍ ഒരു പ്ലാന്‍ കൂടി ബിഎസ്‌എന്‍എല്‍ എടുത്ത് മാറ്റിയിരിക്കുകയാണ്. 499 രൂപ വിലയുള്ള ഭാരത് ഫൈബര്‍ പ്ലാനാണ് കമ്ബനി നിര്‍ത്തലാക്കിയത്. ഇതൊരു എന്‍ട്രി ലെവല്‍ പ്ലാനായിരുന്നു.
ബിഎസ്‌എന്‍എല്‍ ചില സര്‍ക്കിളുകള്‍ക്ക് മാത്രമായി ഭാരത് ഫൈബര്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം ബിഎസ്‌എന്‍എല്ലിന് 849 രൂപയില്‍ തുടങ്ങുന്ന ഏഴ് ഭാരത് ഫൈബര്‍ പ്ലാനുകളാണ് ഉള്ളത്. രണ്ട് അടിസ്ഥാന ഭാരത് ഫൈബര്‍ പ്ലാനുകള്‍ 849 രൂപയുടെയും 1,277 രൂപയുടെയും പ്ലാനുകളാണ്. 849 രൂപ പ്ലാന്‍ 50 എംബിപിഎസ് വേഗത നല്‍കുമ്ബോള്‍ 1,277 രൂപ പ്ലാന്‍ 100 എംബിപിഎസ് വേഗത നല്‍കുന്നു. 600 ജിബി ഡാറ്റയാണ് 849 രൂപ പ്ലാനിലൂടെ ലഭ്യമാവുക. 1,277 രൂപ പ്ലാനില്‍ 750 ജിബി വരെ ഡാറ്റ ലഭ്യമാകും. 1,277 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഭാരത് ഫൈബര്‍ പ്ലാനുകളും 100 എംബിപിഎസ് വേഗതയാണ് നല്‍കുന്നത്.