
പുറത്താക്കിയതല്ല സ്വയം പുറത്തുപോയതാണ്, നല്ല കുട്ടിയായി വന്നാല്‍ തിരിച്ചെടുക്കാം: പി.ജെ.ജോസഫ്
July 2, 2020കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതല്ലെന്നും സ്വയം പുറത്തു പോയതാണെന്നും പി.ജെ.ജോസഫ്. പുറത്താക്കി എന്നു പറയുന്നത് ശരിയല്ല. വേറെ ചില ധാരണകള്‍ക്കായാണ് ജോസ് വിഭാഗം പുറത്തുപോയത്. നല്ല കുട്ടിയായി തിരിച്ചുവരികയാണെങ്കില്‍ യുഡിഎഫില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.ജോസ് വിഭാഗത്തിന്റെ അടിത്തറ ഇളകുകയാണ്. ജോസ് വിഭാഗത്തില്‍നിന്ന് ഇന്നും രാജിയുണ്ടാകും. കോട്ടയത്തുനിന്നും പത്തനംതിട്ടയില്‍നിന്നും കൂടുതല്‍ നേതാക്കള്‍ പുറത്തു വരും. കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ ചെയര്‍മാന് തുല്യമാണ് വര്‍ക്കിങ് ചെയര്‍മാന്‍ എന്ന് മാണി സാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് അംഗീകരിക്കാന്‍ തയാറാകാത്തതാണ് പ്രശ്നമെന്നും പി.ജെ.ജോസഫ് പറഞ്ഞു.