ര​ഹ്ന ഫാ​ത്തി​മ​യ്ക്കു ജാ​മ്യം ന​ല്‍​കു​ന്ന​തി​നെതിരെ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

ര​ഹ്ന ഫാ​ത്തി​മ​യ്ക്കു ജാ​മ്യം ന​ല്‍​കു​ന്ന​തി​നെതിരെ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

July 2, 2020 0 By Editor

കൊ​ച്ചി: ന​ഗ്ന​ശ​രീ​ര​ത്തി​ല്‍ കു​ട്ടി​ക​ളെ​ക്കൊ​ണ്ടു ചി​ത്രം വ​ര​പ്പി​ച്ച ര​ഹ്ന ഫാ​ത്തി​മ​യ്ക്കു ജാ​മ്യം ന​ല്‍​ക​രു​തെ​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ര​ഹ്ന ഫാ​ത്തി​മ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​യാ​ണു സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്.
ക​ല​യു​ടെ പേ​രി​ലാ​ണെ​ങ്കി​ലും ഒരമ്മ സ്വ​ന്തം കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യി​ക്ക​രു​ത്. ത​ന്‍റെ കു​ട്ടി​യെ​വ​ച്ച്‌ എ​ന്തും ചെ​യ്യാ​മെ​ന്ന നി​ല വ​രാ​ന്‍ പാ​ടി​ല്ല. ഇ​തു സ​മൂ​ഹ​ത്തി​ല്‍ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും. ര​ഹ്ന ഫാ​ത്തി​മ​യു​ടെ മു​ന്‍​കാ​ല ചെ​യ്തി​ക​ളും പ​രി​ഗ​ണി​ക്ക​ണം. സ്വ​ന്തം ശ​രീ​ര​ത്തി​ല്‍ കു​ട്ടി​യെ​കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ച​ത് 51,000 പേ​രാ​ണ് ക​ണ്ട​ത്. ഇ​ത് പോ​ക്സോ പ​രി​ധി​യി​ല്‍ വ​രു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
സൈ​ബ​ര്‍​ഡോം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സാ​ണു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പോ​ക്സോ ആ​ക്‌ട് സെ​ക്ഷ​ന്‍ 13, 14, 15 എ​ന്നി​വ​യും ഐ​ടി ആ​ക്ടും പ്ര​കാ​ര​മാ​ണ് കേ​സ്. വ്യാ​ഴാ​ഴ്ച പ​ന​മ്പ​ള്ളി​ന​ഗ​റി​ല്‍ ര​ഹ്ന താ​മ​സി​ക്കു​ന്ന ബി​എ​സ്‌എ​ന്‍​എ​ല്‍ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.
വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​ഹ്ന ഫാ​ത്തി​മ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. ത​നി​ക്കെ​തി​രാ​യ പോ​ക്സോ കേ​സ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും പ​രാ​തി​ക്കു പി​ന്നി​ല്‍ മ​ത, രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണു ഹ​ര്‍​ജി.