സഊദിയില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു

July 2, 2020 0 By Editor

ദമാം: സഊദിയില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. കൊവിഡ് ബാധയേറ്റ് ഗുരുതരാവസ്ഥയിലായ കൊല്ലം ഓടനാവട്ടം കൊടുവട്ടൂര്‍ അമ്ബാടി സ്വദേശി വി.മധുസൂദനന്‍ (58) ആണ് കിഴക്കന്‍ സഊദിയിലെ ജുബൈലില്‍ ആത്മഹത്യ ചെയ്തത്. വൈറസ് ബാധയേറ്റ് അവശ നിലയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ജുബൈല്‍ ക്രൈസിസ് മാനേജ്‌മെന്റ് ടീം ക്രൈസിസ് ആംബുലന്‍സില്‍ സ്വകാര്യ ക്ലിനിക്കില്‍ എത്തിക്കുകയും അവിടെ നിന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.

ഇവിടെ ആദ്യ ഘട്ടത്തില്‍ പരിശോധന നടത്തിയില്ലെങ്കിലും പിന്നീട് സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കുറച്ച്‌ നേരം അഡ്മിറ്റ് ചെയ്തു ഓക്സിജന്‍ അടക്കമുള്ളവ നല്‍കി അല്‍പ സമയ ശേഷം വിട്ടയച്ചിരുന്നു. തുടര്‍ന്ന് ക്രൈസിസ് ടീം തന്നെ റൂമില്‍ എത്തിക്കുകയും കൗണ്‍സില്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തൊട്ടടുത്ത ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: സുധര്‍മ, മക്കള്‍: അഭിരാമി, അഭിജിത്.