കടല്‍ക്കൊല കേസ്: ഇന്ത്യയ്ക്ക് അനുകൂല വിധി

കടല്‍ക്കൊല കേസ്: ഇന്ത്യയ്ക്ക് അനുകൂല വിധി

July 3, 2020 0 By Editor

ന്യൂഡല്‍ഹി: കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഹേഗിലെ രാജ്യാന്തര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലില്‍നിന്ന് ഇന്ത്യയ്ക്ക് അനുകൂലവിധി. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത് അന്താരാഷ്‌ട്ര നിയമത്തിന്റെ ലംഘനമാണെന്ന് വിധിയില്‍ പറയുന്നു. ജീവഹാനി, ശാരീരികമായ ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകള്‍, ധാര്‍മികമായ ക്ഷതം എന്നിവയ്ക്ക് ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി കണ്ടെത്തി. ഇതുസംബന്ധിച്ച ഇറ്റലിയുടെ വാദം കോടതി തള്ളി. ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി നഷ്‌ടപരിഹാര തുക നിശ്‌ചയിക്കാം. അല്ലെങ്കില്‍ ട്രൈബ്യൂണല്‍ തീരുമാനിക്കും. ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്സിയിലെ നാവികര്‍ 2012 ഫെബ്രുവരി 15ന് സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് വിധി പ്രഖ്യാപിച്ചത്.