വന്ദേഭാരത് നാലാംഘട്ടം ഇന്ന് മുതല്‍ : വിമാനങ്ങളില്‍ ഏറ്റവും കുറഞ്ഞ യാത്രാ നിരക്ക്
റിയാദ് : കോവിഡിന്റെ വ്യാപനം മൂലം സൗദി അറേബ്യയില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായുള്ള വന്ദേഭാരത് മിഷന്റെ നാലാംഘട്ട വിമാന സര്‍വീസിന് ഇന്ന് തുടക്കമാവും.ഇന്ന് മുതല്‍ ജൂലൈ…
റിയാദ് : കോവിഡിന്റെ വ്യാപനം മൂലം സൗദി അറേബ്യയില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായുള്ള വന്ദേഭാരത് മിഷന്റെ നാലാംഘട്ട വിമാന സര്‍വീസിന് ഇന്ന് തുടക്കമാവും.ഇന്ന് മുതല്‍ ജൂലൈ…
റിയാദ് : കോവിഡിന്റെ വ്യാപനം മൂലം സൗദി അറേബ്യയില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായുള്ള വന്ദേഭാരത് മിഷന്റെ നാലാംഘട്ട വിമാന സര്‍വീസിന് ഇന്ന് തുടക്കമാവും.ഇന്ന് മുതല്‍ ജൂലൈ 10 വരെയുള്ള ദിവസങ്ങളില്‍ സൗദിയിലെ റിയാദ്, ജിദ്ദ, ദമാം എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും 11 വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ പോകുന്നത്. ഇന്ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്കും ദമാമില്‍ നിന്നും കണ്ണൂരിലേക്കും രണ്ടു വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇതുവരെ വന്ദേഭാരത് മിഷന്‍ സര്‍വീസ് നടത്തിയതിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നാലാം ഘട്ടത്തില്‍ എയര്‍ ഇന്ത്യ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.വന്ദേഭാരത് മിഷന്‍ വഴിയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴിയും ഇരുപത്തിനാലായിരത്തോളം പേരാണ് ഇതുവരെ ഇന്ത്യയിലേക്ക് തിരികെയെത്തിയത്. കേരളത്തിലേക്കുള്ള കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.