‘ഐടി സെക്രട്ടറി സ്ഥിരം സന്ദർശകൻ, ഫ്‌ളാറ്റിൽ മദ്യസത്കാരം’; ശിവശങ്കറിനെതിരേ അയല്‍വാസികള്‍

‘ഐടി സെക്രട്ടറി സ്ഥിരം സന്ദർശകൻ, ഫ്‌ളാറ്റിൽ മദ്യസത്കാരം’; ശിവശങ്കറിനെതിരേ അയല്‍വാസികള്‍

July 6, 2020 0 By Editor

തിരുവനന്തപുരം: യുഎഇ കോണ്‍സിലേറ്റിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷിനും അവരുമായി അടുത്ത ബന്ധമുള്ള ഐടി സെക്രട്ടറി ശിവശങ്കറിനുമെതിരേ ആരോപണവുമായി ഫ്ളാറ്റിലെ അയല്‍വാസികള്‍. ഐടി സെക്രട്ടറി ശിവശങ്കരന്‍ പതിവായി സ്വപ്നയുടെ ഫ്ളാറ്റ് സന്ദര്‍ശിക്കാര്‍ ഉണ്ടായിരുന്നു എന്നാണ് അയല്‍വാസികളുടെ വെളിപ്പെടുത്തല്‍. മിക്കദിവസങ്ങളിലും രാത്രി വൈകിയും ഇവിടെ മദ്യപാന പാര്‍ട്ടി നടത്തിയിരുന്നു. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും ഉന്നത സ്വാധീനം മൂലം പൊലീസ് നടപടി കൈക്കൊണ്ടിരുന്നില്ലെന്നാണ് അയല്‍വാസികള്‍ ചാനലുകളോടു പറഞ്ഞു.മുടവന്‍മുകളില്‍ സ്വപ്ന രണ്ടാം ഭര്‍ത്താവിനൊപ്പം സഞ്ചരിച്ചിരുന്ന സമയത്തായിരുന്നു ഐടി സെക്രട്ടറി പതിവായി സന്ദര്‍ശിച്ചിരുന്നത്. ഇത് സമീപവാസികള്‍ക്ക് നല്ല ശല്യമായ ഘട്ടത്തില്‍ പാരാതിയും ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ രാത്രി പതിവായി വരുമായിരുന്നു.

നരച്ച താടിയും മുടിയുമുള്ള ആളായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് അറിയാമായിരുന്നു. അടുത്തകാലത്ത് സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ വലിയ മാധ്യമശ്രദ്ധ ലഭിച്ചതോടെ ആണു ആള്‍ ശിവശങ്കരന്‍ ആണെന്ന് അറിഞ്ഞതെന്നും അയല്‍വാസികള്‍ പറഞ്ഞു. മദ്യപിച്ചു രാത്രി ഒന്നര മണിയോളം കഴിഞ്ഞ് പലപ്പോഴും വണ്ടിയിലേക്ക് എടുത്തുകൊണ്ടു പോകേണ്ട അവസ്ഥിയിലായിരുന്നു ശിവശങ്കര്‍. ഇതിന്റെ പേരില്‍ എന്തു കേസു കൊടുത്താലും പൊലീസിനെ വിളിച്ചു പരിഹരിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരിക്കല്‍ മ്യൂസിയം സര്‍ക്കിളിനെ വരെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നം അയല്‍വാസി പറഞ്ഞു. ഒരിക്കല്‍ രാത്രി ഒന്നരയ്ക്ക് ഗേറ്റ് തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മര്‍ദ്ദിച്ച സംഭവവും ഉണ്ടായി. സ്വപ്നയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് അടിച്ചതെന്നും സമീപവാസികള്‍ പറഞ്ഞു.സ്വപ്നക്കതെിരെ പരാതി പതിവായതോടെയാണ് ഇവര്‍ ഇവിടെ നിന്നും മാറിയത്. കാശ് കൊടുക്കാന്‍ എന്നു പറഞ്ഞു നിരവധി പേര്‍ ഇതിലേ വന്നിരുന്നു. ശിവശങ്കരനെ പോലെ നിരവധി പേര്‍ ഇവിടെ വന്നിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.