സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വിഷയം ചൂണ്ടിക്കാണിച്ച്‌ പ്രധാനമന്ത്രിക്കും, കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കും, കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിക്ക് കത്തയച്ചു. സ്വര്‍ണ കളളക്കടത്തുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുളളവര്‍ സംസ്ഥാനത്തെ ഉന്നത ഓഫീസുകളുമായി നിരന്തരം സഹകരിക്കുന്നവരും സ്വാധീനമുളളവരുമാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമുളള വിഷയമാണ് നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് വിനിയോഗിക്കുന്നത്. പ്രതിസ്ഥാനത്തുളളവര്‍ ഇതിനുമുന്‍പും നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് ദുരുപയോഗം ചെയ്തു എന്നത് അതീവ ഗൗരവകരമാണ്. കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവുണ്ടാകണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story