
തീരമേഖലകളില്‍ കൊറോണ വ്യാപനം; കോഴിക്കോട് ജില്ലയിലെ എല്ലാ ഫിഷിങ് ഹാർബറുകളും നിയന്ത്രിത മേഖലകൾ
July 11, 2020കോഴിക്കോട് ; സംസ്ഥാനത്തെ തീരമേഖലകളില്‍ കൊറോണ വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ ഹാര്‍ബറുകളും നിയന്ത്രിത മേഖലകളാക്കും.ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നീ ഹാര്‍ബറുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. ഈ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും വളരെയധികം ആളുകൾ കൂട്ടം കൂടുന്നുണ്ടെന്നും ഇത് കൊറോണ വൈറസ് വ്യാപന സാധ്യത വർധിപ്പിക്കാൻ സാധ്യത ഉള്ളതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിക്കുന്നു. ഈ സാഹചര്യത്തിലാണ് ഫിഷിങ് ഹാർബറുകൾ നിയന്ത്രിത മേഖലകളാക്കുന്നത്.