
ചേര്‍ത്തലയില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുൾപ്പെടെ 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
July 11, 2020ചേര്‍ത്തല: താലൂക്ക് ആശുപത്രിയിലെ ഡോക്ടറുൾപ്പെടെ 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഗൈനക്കോളജി ഡോക്ടര്‍, രണ്ട് നഴ്സുമാര്‍, ഒരു നഴ്സിങ് അസിസ്റ്റന്റ് , രണ്ട് അറ്റന്റര്‍മാര്‍, ഒരു ആശാ പ്രവര്‍ത്തക, ഒരു സുരക്ഷാ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ രോഗം സ്ഥിരീകരിച്ച എഴുപുന്ന സ്വദേശിനിയായ ഗര്‍ഭിണി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയിരുന്നു.
മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പെട്ട യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ 30ലധികം പേരുണ്ട്.
രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് ചേര്‍ത്തല നഗരസഭാ ചെയര്‍മാന്‍ ജില്ലാ ഭരണകൂടത്തോടും ജില്ലാ മെഡിക്കല്‍ ഓഫീസറോടും ആവശ്യപ്പെട്ടു.