ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 85.13 ശ​ത​മാ​നം വി​ജ​യം

July 15, 2020 0 By Editor

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി,വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ലം മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് 85.13 ശ​ത​മാ​നം വി​ജ​യം നേ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 0.77 ശ​ത​മാ​നം കൂ​ടു​ത​ല്‍ വി​ജ​യമാണ് സ്വന്തമാക്കിയത്.

ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത് 3,19,782 പേ​ര്‍. വി​ജ​യ ശ​ത​മാ​നം കൂ​ടി​യ ജി​ല്ല എ​റ​ണാ​കു​ളം.  വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞ ജി​ല്ല കാ​സ​ര്‍​ഗോ​ഡ്.  114 സ്‌​കൂ​ളു​ക​ള്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. 18,510 വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ​പ്ല​സ് സ്വ​ന്ത​മാ​ക്കി. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ​ പ്ല​സു​ക​ള്‍ ല​ഭി​ച്ച​ത്. 234 കു​ട്ടി​ക​ള്‍ മു​ഴു​വ​ന്‍ മാ​ര്‍​ക്കും സ്വ​ന്ത​മാ​ക്കി. സ്വ​ന്ത​മാ​ക്കി. സ​യ​ന്‍​സ് 88.62%,‌ ഹ്യു​മാ​നി​റ്റീ​സ്, 77.76%, കൊ​മേ​ഴ്‌​സ് 84.52%, ടെ​ക്‌​നി​ക്ക​ല്‍ 87.94%, ആ​ര്‍​ട്ട്(​ക​ലാ​മ​ണ്ഡ​ലം)98.75 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലെ വി​ജ​യ ശ​ത​മാ​നം. എ​ന്‍​എ​സ്‌​ക്യൂ​എ​ഫ് പ​രീ​ക്ഷ​യി​ല്‍ 73.02 ശ​ത​മാ​നം വി​ജ​യം നേ​ടി. സേ ​പ​രീ​ക്ഷ തീ​യ​തി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ജൂ​ലൈ 24 മു​ത​ല്‍ ആ​രം​ഭി​ക്കും.