കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സംവിധാനത്തോടുകൂടിയ സി ടി സ്കാൻ എമർജൻസി ഡിപ്പാർട്ട്മെൻറ്

Report: ശ്രീകുമാർ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സംവിധാനത്തോടുകൂടിയ സി ടി സ്കാൻ എമർജൻസി ഡിപ്പാർട്ട്മെൻറ് ആരോഗ്യ വകുപ്പു മന്തി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫ്രൻസു വഴി ഉൽഘാടനംചെയ്തു ചടങ്ങിൽ കെ ദാസൻ എം എൽ എ ആദ്യക്ഷനായിരുന്നു. 2 കോടി 88ലക്ഷം രുപചിലവിൽ സി ചിലവും 754880 രൂപ ചിലവിൽ പോർട്ടബിൾ അൾട്രാ സൌണ്ട് മെഷീനും, അനുബന്ധ ഉപകരണങ്ങളും മലബാറിലെ അന്യ സംരംഭമാണെന്ന് ഉൽഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കൂടാതെ ആധുനിക സൗകര്യത്തോടെയുള്ള പ്രസവ വാർഡും തയ്യാറായി വരികയാണെന്ന് പറഞ്ഞു. ചടങ്ങിൽ മുൻസിപ്പൽ ആരോഗ്യസമിതി ചെയർമാൻ വി സുന്ദരൻ മാസ്സ്ർ, സി എം ഒ ഡോ;വി ജയശ്രി, ഡി പി എം ഡോ; എ നവീൻ, വാർഡ് കൗൺസിലർ സി കെ മലിന എന്നിവർ ആശംസകൾ നേർന്നു.മുൻസിപ്പൽ ചെയർമാൻ കെ സത്യൻ സ്വാഗതവും ആസ്പത്രി സൂപ്രണ്ട് ഡോ പി പ്രതിഭ നന്ദിയും പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story