
ശിവശങ്കറിന്റെ മുന്നില്‍ പിണറായി പൂച്ച; അറസ്റ്റ് ചെയ്താല്‍ പിണറായി കേരളത്തില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും കെ. മുരളീധരന്
July 16, 2020കോഴിക്കോട്: എം. ശിവശങ്കറിന്റെ മുന്നില്‍ പിണറായി വിജയന് പൂച്ചയാണെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ശിവശങ്കറിനെ പുറത്താക്കിയാല്‍ പല കാര്യങ്ങളും പുറത്തുവരുമെന്നും ഇതോടെ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടിവരുമെന്നും മുരളീധരന് പറഞ്ഞു.
കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ ഐടി സെക്രട്ടറിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. എല്ലാവരുടെ മുന്നിലും പുലിയായ പിണറായി വിജയന് ശിവശങ്കറിന്റെ മുന്നില്‍ പൂച്ചയാണ്. പിണറായി വിജയനും ശിവശങ്കറും തമ്മില്‍ ഗൂഢബന്ധമുണ്ട്. ഉദ്യോഗസ്ഥനെതിരേ തെളിവുണ്ടായിട്ടും കേസെടുക്കാന്‍ പോലീസ് തയാറാകുന്നില്ല. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിതെന്നും മുരളീധരന് പറഞ്ഞു.മന്ത്രി കെ.ടി. ജലീലിനെ വിളിച്ചത് സ്വപ്ന തന്നെയാണ്. ശിവശങ്കറിനെ അറസ്റ്റ് ചെയ്താല്‍ പിണറായി കേരളത്തില്‍ സന്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. അതോടെ എല്ലാ അന്വേഷണവും തീരുമെന്നും മുരളീധരന് പരിഹസിച്ചു.