കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തില്‍ സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ അനുമതി; നിരക്ക് 625 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഐസിഎംആര്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഐസിഎംആര്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനുള്ള നിരക്ക് 625 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചു.നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍റ് ഹെല്‍ത്ത് കെയര്‍ (എന്‍എബിഎച്ച്) അക്രഡിറ്റേഷന്‍, നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് (എന്‍എബിഎല്‍), ഐസിഎംആര്‍ അംഗീകാരമുള്ള ലാബുകള്‍, സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ആന്‍റിജന്‍ ടെസ്റ്റ് നടത്താം. ഇതിനായി ഐസിഎംആറിലും ആരോഗ്യവകുപ്പിലും റജിസ്റ്റര്‍ ചെയ്തു അംഗീകാരം വാങ്ങണം.