Begin typing your search above and press return to search.
കൊയിലാണ്ടി ഹാർബറിലെ തൊഴിലാളികൾക്ക് ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ കൊറോണാ റാപ്പിഡ് ടെസ്സറ്റ് നടത്തി
Report: Sreekumar
കൊയിലാണ്ടി: കൊറോണാ വ്യാപനത്തിൻറെയും കൊയിലാണ്ടി മുൻസിപ്പാലിറ്റി കൊരയയങ്ങാട് മാർക്കറ്റ് കണ്ടോൺമെൻറ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്യ സംസ്ഥാന വാഹനങ്ങൾ വന്നുപോകുന്ന കൊയിലാണ്ടി ഹാർബറിലെ തൊഴിലാളികൾക്ക് ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ കൊയിലാണ്ടി മാപ്പിള വൊക്കേഷണൽ ഹയ് സക്കൻററി സ്കൂളിൽ വെച്ച് കൊറോണാ റാപ്പിഡ് ടെസ്സറ്റ് നടത്തി. 250 പേർ രജിസ്റ്ററേഷൻ നടത്തിയതിൽ ഇതിനോടകം 190 പേരുടെ ടെസ്റ്റ് നടത്തിയതിൽ എല്ലാം നെഗറ്റീവായിരുന്നു വെന്ന് ടെസ്റ്റിനു നേതൃത്വം നൽകുന്ന ഡോ. പ്രീതി പറഞ്ഞു നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഈവനിംഗ് കേരളയോട് ഇവർ സൂചിപ്പിച്ചു. ടെസ്റ്റിന് വാർഡ് കൗൺസിലർ, കൊയിലാണ്ടി സി. ഐ. സുഭാഷ്, ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹ്യമേഖലിലെ വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.
Next Story