കൊയിലാണ്ടിയിലെ സമ്പർക്കകേസ് ; ലോക്കഡൗൺ ഭയപ്പെട്ട് ജനതിരക്ക്” പോലീസ് രംഗത്തിറങ്ങി കടകളടപ്പിച്ചു

കൊയിലാണ്ടിയിലെ സമ്പർക്കകേസ് ; ലോക്കഡൗൺ ഭയപ്പെട്ട് ജനതിരക്ക്” പോലീസ് രംഗത്തിറങ്ങി കടകളടപ്പിച്ചു

July 18, 2020 0 By Editor

Report : Sree kumar

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ റോഡിലെ ചെറിയ പള്ളിയിൽ വെള്ളിയാഴ്ച ജുമാനമസ്കാരത്തിനെത്തിയ കാരപ്പറബ് സ്വദേശിക്ക് ശനിയാഴ്ച കോവിഡ് സ്ഥതികരിച്ചതോടെ ശനിയാഴ്ച പള്ളിയിലെത്തിയ 100 ഓളം പേർ കോറണ്ടയിനിൽ പോകേണ്ട അവസ്ഥ വന്നപ്പോൾ കൊയിലാണ്ടി നിവാസികൾ ഭീതിയിലായി. ഇദ്ദേഹം സമ്പർക്കം വഴി കോവിഡ് നിരിക്ഷണത്തിൽ കഴിയുന്ന ആളാണ് എന്നാണറിയാൻ കഴിയുന്നത്. നേരത്തെ കൊയിലാണ്ടി മാർക്കറ്റിൽ ചരക്കിറക്കാനെത്തിയ ലോറിയിലെ ലോഡിങ്ങ് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റും പരിസരപ്രദേശവും, ജില്ലാ കലക്ടർ കണ്ടോൺമെൻറ് സോണായി പ്രഖ്യാപിക്കുകയും മാർക്കറ്റ് താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. പള്ളിയിലെ കേസുകൂടി വന്നതോടെ കൊയിലാണ്ടി നഗരത്തി കടകബോളങ്ങളിൽ ഇന്ന് വലിയ തിരക്ക് അനുഭപ്പെടുകയും സാധന സാമഗ്രികൾ ലഭ്യമാകാതായതോടെ ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസ് രംഗത്തിറങ്ങേണ്ടി വന്നു. ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ ചേലിയ റോഡിലെ കടകളിലും, കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കൊല്ലുത്തുമാണ് പോലീസെത്തി കടകളടപ്പിച്ചത്.