കീം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു കോവിഡ്; മറ്റു കുട്ടികള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരത്തു കീം എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിക്കുമാണു രോഗബാധ…

തിരുവനന്തപുരം: തിരുവനന്തപുരത്തു കീം എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്.
ഇതില്‍ കരകുളം സ്വദേശിയെ ഒറ്റയ്ക്കിരുത്തിയാണു പരീക്ഷ എഴുതിച്ചത്. രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാലാണു പ്രത്യേക മുറിയില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കിയത്. എന്നാല്‍, പൊഴിയൂര്‍ സ്വദേശി സാധാരണ രീതിയില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പമാണു പരീക്ഷയെഴുതിയത്. ഈ വിദ്യാര്‍ഥിക്കൊപ്പം പരീക്ഷയെഴുതിയവരെ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണു കീം എന്‍ട്രന്‍സ് പരീക്ഷ നടന്നത്. ചില പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നില്‍ വലിയ രീതിയില്‍ ആള്‍ക്കൂട്ടം രൂപപ്പെട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിനു കണ്ടാലറിയുന്ന 600 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.