പാചകവാതക സിലിൻഡർ വിതരണം ചെയ്തയാൾക്ക് കോവിഡ്; കൊയിലാണ്ടി നഗരസഭയിലെ ഹോട്ടലുകൾ അടച്ചിടാൻ നിർദേശം

കൊയിലാണ്ടി : നഗരത്തിലെ ഹോട്ടലുകളിൽ പാചകവാതക സിലിൻഡർ വിതരണം ചെയ്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇയാളുമായി സമ്പർക്ക സാധ്യതയുള്ള ഹോട്ടലുകൾ  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ…

കൊയിലാണ്ടി : നഗരത്തിലെ ഹോട്ടലുകളിൽ പാചകവാതക സിലിൻഡർ വിതരണം ചെയ്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇയാളുമായി സമ്പർക്ക സാധ്യതയുള്ള ഹോട്ടലുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു. ഹോട്ടലുകളിൽ അണുനശീകരണം നടത്തണം. കൊയിലാണ്ടി മാർക്കറ്റും, ഹാർബറും അടച്ചിട്ടിരിക്കുകയാണ്. ഈ വാർഡിൽ വരുന്ന പുതിയ ബസ് സ്റ്റാൻഡിലും കടകൾ തുറക്കില്ല. കൊയിലാണ്ടി നഗരത്തിൽ ആളുകൾ പൊതുവേ കുറവാണ്. ഓട്ടോറിക്ഷകൾ പലതും ഓട്ടം നിർത്തിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story