ഇന്ധന വില കത്തി പടര്‍ന്നുയരുന്നു: പെട്രോള്‍ ലിറ്ററിന് 79 രൂപയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.69 രുപയും ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയിലുമാണ് വ്യാപാരം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.69 രുപയും ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയിലുമാണ് വ്യാപാരം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.69 രുപയും ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കര്‍ണാടക നയിമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ധിച്ചത്.
അടുത്ത ദിവസങ്ങളില്‍ വില വര്‍ധന തുടര്‍ന്നാല്‍ ഈ ആഴ്ച്ച തന്നെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും. അതേസമയം പെട്രോള്‍വില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളില്‍ വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണ്ണാടക തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പത്ത് ദിവസത്തിലേറെ ഇന്ധനവില വര്‍ധിച്ചിരുന്നില്ല.