ജസ്റ്റിസ് ജെ. ചെലമേശ്വര്‍ കോടതിമുറിയോട് ഇന്ന് വിട പറയും
ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ കോടതിയിലെ അവസാന പ്രവൃത്തി ദിനം ഇന്ന് പൂര്‍ത്തിയാക്കും. ജൂണ്‍ 22 വരെ സര്‍വീസ് കാലാവധിയുണ്ടെങ്കിലും സുപ്രീംകോടതി വേനല്‍ അവധിക്ക്…
ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ കോടതിയിലെ അവസാന പ്രവൃത്തി ദിനം ഇന്ന് പൂര്‍ത്തിയാക്കും. ജൂണ്‍ 22 വരെ സര്‍വീസ് കാലാവധിയുണ്ടെങ്കിലും സുപ്രീംകോടതി വേനല്‍ അവധിക്ക്…
ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ കോടതിയിലെ അവസാന പ്രവൃത്തി ദിനം ഇന്ന് പൂര്‍ത്തിയാക്കും. ജൂണ്‍ 22 വരെ സര്‍വീസ് കാലാവധിയുണ്ടെങ്കിലും സുപ്രീംകോടതി വേനല്‍ അവധിക്ക് പിരിയുന്നതിനാലാണ് അദ്ദേഹത്തിന് കോടതിമുറിയോട് ഇന്ന് വിട വാങ്ങേണ്ടത്.
ജഡ്ജി ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഉള്‍പ്പടെയുള്ള കേസുകള്‍ വിവിധ ബഞ്ചുകള്‍ക്ക് കൈമാറുന്നത് തന്നിഷ്ടപ്രകാരമാണെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ജഡ്ജിമാര്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ സൃഷ്ടിച്ച വിവാദം ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്മെന്റ് നീക്കത്തിന് വരെ വഴിതെളിച്ചിരുന്നു.
പരസ്യമായി എതിര്‍ത്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഒപ്പം ഇരുന്നാണ് അവസാന ദിനം ജസ്റ്റിസ് ജെ. ചെലമേശ്വര്‍ കേസുകള്‍ കേള്‍ക്കുന്നത്. സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആറു വര്‍ഷത്തിനും പത്തു മാസത്തിനും ഇടയില്‍ ആരെയെങ്കിലും അത് മനപ്പൂര്‍വമല്ലെന്നും മാപ്പു ചോദിക്കുന്നുവെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ പറഞ്ഞു.