മരട് 357ന്‍റെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

July 22, 2020 0 By Editor

Movie Desk

പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “മരട് 357”. മരട് ഫ്ലാറ്റില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അനൂപ് മേനോനും, ധര്‍മജനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ചിത്രത്തിന്‍റെ ടീസര്‍ ഇന്ന് പൃഥ്വിരാജും ജയസൂര്യയും അവരുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ദിനേശ് പള്ളത്താണ്. ഗാനരചന കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയും ,സംഗീതം 4 മ്യൂസിക്സും , പശ്ചാത്തല സംഗീതം സാനന്ദ് ജോര്‍ജ്ജും ,കലാസംവിധാനം സഹസ് ബാലയും നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍ വി.ടി ശ്രീജിത്ത്, ക്യാമറാമാന്‍ രവിചന്ദ്രന്‍, മനോജ് കെ ജയന്‍, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍, സാജില്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.