വീണ്ടും കോവിഡ് മരണം; മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: ദുബായില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച മരിച്ച മലപ്പുറം കാളികാവ് മാളിയേക്കല്‍ തട്ടാന്‍പടി പാലോട്ടില്‍ ഇര്‍ഷാദലി (29)യുടെ കോവിഡ് ഫലമാണ്…
മലപ്പുറം: ദുബായില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച മരിച്ച മലപ്പുറം കാളികാവ് മാളിയേക്കല്‍ തട്ടാന്‍പടി പാലോട്ടില്‍ ഇര്‍ഷാദലി (29)യുടെ കോവിഡ് ഫലമാണ്…
മലപ്പുറം: ദുബായില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച മരിച്ച മലപ്പുറം കാളികാവ് മാളിയേക്കല്‍ തട്ടാന്‍പടി പാലോട്ടില്‍ ഇര്‍ഷാദലി (29)യുടെ കോവിഡ് ഫലമാണ് പോസിറ്റീവായത്. ട്രൂനാറ്റ് പരിശോധന ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പിസിആര്‍ പരിശോധന കൂടി നടത്താന്‍ നിര്‍ദേശം നല്‍കിയതായി ഡിഎംഒ അറിയിച്ചു.ജൂലൈ നാലിനു ദുബായില്‍ നിന്നെത്തിയ ഇര്‍ഷാദലിയെ ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ നിന്ന് വൈകി എഴുന്നേല്ക്കുന്ന ശീലമുള്ള ഇര്‍ഷാദലി ഉച്ചയ്ക്ക് ഒരു മണിയായിട്ടും ഉണര്‍ന്നിരുന്നില്ല. ഇതേത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വീട്ടിലുള്ളവര്‍ മരണവിവരം അറിയുന്നത്. ദുബായില്‍ വച്ച് ഇര്‍ഷാദലിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. തിരിച്ചെത്തിയ ശേഷം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് നാട്ടിലെത്തിയതെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.