Begin typing your search above and press return to search.
താനൂരിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്
പ്രേമനാഥൻ താനൂർ താനൂർ: നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് വ്യാപനം തടയുന്നതിനായി പൊലീസ് നിയന്ത്രണം കടുപ്പിക്കുന്നു.നാളെ മുതൽ കൂടുതൽ പോലീസ് മഫ്തിയിലായിരിക്കും പരിശോധന നടത്തുകയെന്നും നിയമങ്ങൾ…
പ്രേമനാഥൻ താനൂർ താനൂർ: നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് വ്യാപനം തടയുന്നതിനായി പൊലീസ് നിയന്ത്രണം കടുപ്പിക്കുന്നു.നാളെ മുതൽ കൂടുതൽ പോലീസ് മഫ്തിയിലായിരിക്കും പരിശോധന നടത്തുകയെന്നും നിയമങ്ങൾ…
പ്രേമനാഥൻ താനൂർ
താനൂർ: നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് വ്യാപനം തടയുന്നതിനായി പൊലീസ് നിയന്ത്രണം കടുപ്പിക്കുന്നു.നാളെ മുതൽ കൂടുതൽ പോലീസ് മഫ്തിയിലായിരിക്കും പരിശോധന നടത്തുകയെന്നും നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുമെന്നും നിയമലംഘകർക്ക് എതിരെ നടപടിയുണ്ടാകുമെന്നും താനൂർ സിഐ പി.പ്രമോദ് പറഞ്ഞു
താനൂർ പോലീസ് പുറപ്പെടുവിച്ച അടിയന്തര നോട്ടീസിലെ വിശദവിവരങ്ങൾ ഇങ്ങനെ :
- 1. കടകൾക്ക് മുൻവശം കൈകഴുകാൻ സൗകര്യം / സാനിറ്റെസർ നിർബന്ധമായും ഉണ്ടായിരിക്കണം. 2. കസ്റ്റമേഴ്സിന് നിൽക്കാൻ വേണ്ടി കളം വരച്ച് തയ്യാറാക്കേണ്ടതാണ്.
- 3. കളത്തിൽ കൂടാതെ ആളുകൾ വരുകയാണെങ്കിൽ ടോക്കൺ കൊടുത്തു മാറ്റി നിർത്തേണ്ടതാണ്. 4. മാസ്ക് ധരിക്കാതെ സ്റ്റാഫും, മാസ്ക് ധരിക്കാതെ വരുന്നവർക്ക് സാധനവും കൊടുക്കാൻ പാടില്ലാത്തതാണ്.
- 5. നിഷ്കർഷിച്ച സമയത്ത് കട തുറക്കേണ്ടതും അടക്കേണ്ടതുമാണ്.6. മേൽ നിബന്ധന പാലിക്കാത്ത പക്ഷം ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
- 7. സാമൂഹിക അകലം പാലിക്കാതെ ആളുകൾ കടയ്ക്ക് മുൻപിൽ കൂട്ടം കൂടി നിന്നാൽ കടയുടെ ഉടമസ്ഥനെയും കൂടി നിന്ന ആളുകളെയും പ്രതിയാക്കി കേസ്സ് രജിസ്റ്റർ ചെയ്യുന്നതാണ്.
- 8. ഹോട്ടലുകളിൽ ആളുകൾ അകത്ത് കയറാതിരിക്കാൻ മുൻവശം ബ്ലോക്ക് ചെയ്യേണ്ടതും പാർസൽ കൊടുക്കാൻ മാത്രമുള്ള കൗണ്ടർ മാത്രം തുറന്ന് വെക്കേണ്ടതുമാണ്.
Next Story