രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഓഗസ്റ്റ് 31 വരെ വിലക്ക്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 31 വരെ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിരോധിച്ച് കൊണ്ട് ഡിജിസിഎ ഉത്തരവിറക്കി. കോവിഡ് വ്യാപനം തുടങ്ങിയ മാര്‍ച്ച് 23 മുതല്‍…
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 31 വരെ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിരോധിച്ച് കൊണ്ട് ഡിജിസിഎ ഉത്തരവിറക്കി. കോവിഡ് വ്യാപനം തുടങ്ങിയ മാര്‍ച്ച് 23 മുതല്‍…
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 31 വരെ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിരോധിച്ച് കൊണ്ട് ഡിജിസിഎ ഉത്തരവിറക്കി.
കോവിഡ് വ്യാപനം തുടങ്ങിയ മാര്‍ച്ച് 23 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരികെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് സര്‍വീസുകള്‍ നടത്തുന്നത്.
വിവിധ കമ്പനികള്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പാണ് ആഭ്യന്തര വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചത്.