കോവിഡ്: പോലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധ കണ്ടെത്തിയതിന് പിന്നാലെ കേരള പോലീസ് ആസ്ഥാനം അടച്ചു. റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പോലീസ് ആസ്ഥാനം രണ്ടു…

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധ കണ്ടെത്തിയതിന് പിന്നാലെ കേരള പോലീസ് ആസ്ഥാനം അടച്ചു. റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പോലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്കാണ് അടയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവധി ദിനങ്ങള്‍ ആയതിനാല്‍ നടപടി പോലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, കോവിഡ് ബാധിച്ച് ഇടുക്കിയില്‍ പോലീസുകാരന് മരിച്ച സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. 50 വയസ് കഴിഞ്ഞ പോലീസുകാരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാണ് ഡിജിപിയുടെ നിര്‍ദേശം.