സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡിന്റെയും ഫയര്‍ബ്ലേഡ് എസ്പിയുടെയും ബുക്കിങ് ആരംഭിച്ച് ഹോണ്ട
കൊച്ചി: മോട്ടോര്‍ റേസിങ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ രണ്ടു സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡ് വേരിയന്റുകളായ സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, ഫയര്‍ബേഡ് എസ്പി…
കൊച്ചി: മോട്ടോര്‍ റേസിങ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ രണ്ടു സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡ് വേരിയന്റുകളായ സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, ഫയര്‍ബേഡ് എസ്പി…
കൊച്ചി: മോട്ടോര്‍ റേസിങ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ രണ്ടു സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡ് വേരിയന്റുകളായ സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, ഫയര്‍ബേഡ് എസ്പി എന്നിവയുടെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. രണ്ടു മോഡലുകളും പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്.
ദീര്‍ഘ ദൂര സര്‍ക്യൂട്ട് റൈഡിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഹോണ്ട റേസിങ് കോര്‍പറേഷന്റെ പങ്കാളിത്തത്തോടെ നിര്‍മിച്ച സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡും ഫയര്‍ബ്ലേഡ്-എസ്പിയും 2019ല്‍ മിലാനില്‍ ഇഐസിഎംഎയിലാണ് അവതരിപ്പിച്ചത്.
ആര്‍സി213വി-എസ് 'സ്ട്രീറ്റ്-ലീഗല്‍ മോട്ടോ ജിപി' എഞ്ചിനാണ് രണ്ടു മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. മികച്ച പ്രകടനത്തിനും അനായാസം കൈകാര്യം ചെയ്യുന്നതിനുമായി ഏറോഡൈനാമിക്‌സ് രൂപകല്‍പ്പനയാണ് ഫയര്‍ബ്ലേഡ് സ്വീകരിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍, രണ്ടു തലത്തിലെ എബിഎസോടു കൂടിയ 330എംഎം ഡിസ്‌ക്കുകളുടെ ബ്രെംബോസ്റ്റൈല്‍മ ബ്രേക്ക് കാലിപ്പറുകള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്.
ഹോണ്ടയുടെ ആഗോള ലൈനപ്പില്‍ നിന്നുള്ള ഏറ്റവും മികച്ച രണ്ടു മോഡലുകള്‍ അവതരിപ്പിക്കുന്നതോടെ റേസിങ് ഡിഎന്‍എ ഇന്ത്യയിലേക്ക് എത്തിക്കുകയാണെന്നും മികച്ച ഹാന്‍ഡിലിങ്, ബാലന്‍സ്, റൈഡിങ് ആസ്വാദനം എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്നു ഫയര്‍ബ്ലേഡെന്നും, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്‌സുഷി ഒഗാത പറഞ്ഞു.
ഹോണ്ടയുടെ ശക്തമായ ആര്‍സി213വി-എസ് മോട്ടോജിപി മെഷീനിലാണ് ഫയര്‍ബ്ലേഡ് ഒരുക്കിയിരിക്കുന്നതെന്നും മല്‍സരിക്കാനായി ജനിച്ച മോട്ടോര്‍സൈക്കിള്‍ ട്രാക്ക് കേന്ദ്രീകരിച്ചുള്ള പ്രകടനത്തില്‍ കൂടുതല്‍ കരുത്ത് പകര്‍ന്ന് റൈഡര്‍മാര്‍ക്ക് പുതിയൊരു അനുഭവ തലം പകരുമെന്നും ഇന്ത്യയില്‍ ഹോണ്ട ബിഗ്‌വിങില്‍ ബുക്കിങ് ആരംഭിച്ചുവെന്നും ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.