കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തുന്ന എല്ലാവര്‍ക്കും കോവിഡ് ആന്‍റിജന്‍ ടെസ്റ്റ്
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്ക് എത്തുന്ന എല്ലാവര്‍ക്കും ഇനി കോവിഡ് ആന്റിജന്‍ പരിശോധന. കോവിഡ് ഇതര വാര്‍ഡില്‍ ചികിത്സക്കെത്തുന്നവരില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്ക്…

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്ക് എത്തുന്ന എല്ലാവര്‍ക്കും ഇനി കോവിഡ് ആന്റിജന്‍ പരിശോധന. കോവിഡ് ഇതര വാര്‍ഡില്‍ ചികിത്സക്കെത്തുന്നവരില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം പടര്‍ന്നതോടെയാണ് നടപടി.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നെഫ്രോളജി, കാര്‍ഡിയോളജി, വാര്‍ഡുകളിലും ടേര്‍ഷ്യറി കാന്‍സര്‍ സെന്ററിലും ചികിത്സ തേടിയവര്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ നിന്ന് ഡോക്ടര്‍മാരുള്‍പ്പെടെ 25 ആരോഗ്യ പ്രവര്‍ത്തകരിലേക്ക് വൈറസ് പടര്‍ന്നു. 248 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോയി. നെഫ്രോളജി, കാര്‍ഡിയോളജി വാര്‍ഡുകളും ടേര്‍ഷ്യറി കാന്‍സര്‍ സെന്ററും അടച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് രോഗം വരുന്നതും സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെ നിരീക്ഷണത്തില്‍ പോകേണ്ടി വരുന്നതും ആശുപത്രി പ്രവര്‍ത്തനങ്ങളെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഇതോടെയാണ് കാഷ്വാലിറ്റിയില്‍ ചികിത്സ തേടിയെത്തുന്നവക്ക് ആന്‍റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.