കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ ; മന്ത്രി ജലീൽ കുരുക്കിലേക്ക്

കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ ; മന്ത്രി ജലീൽ കുരുക്കിലേക്ക്

August 7, 2020 0 By Editor

‘‘മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണംചെയ്യുകയെന്നത് യു.എ.ഇ. സർക്കാരിന്റെ നയമല്ല. സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുറാൻ അയക്കാറുണ്ട്. എന്നാൽ, യു.എ.ഇ.ക്ക് അത്തരം നയമില്ല. കേരളത്തിലെ കോൺസുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്നും ഒരു ഉന്നത യു.എ.ഇ. ഉദ്യോഗസ്ഥൻ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി, ഇതോടെ കേരളത്തിലേക്ക് ഖൂര്‍ആന്‍ അയച്ചുവെന്നും അതു സി ആപ്ടിലൂടെ മലപ്പുറത്ത് എത്തിച്ചുവെന്നും ഉള്ള ജലീലിന്റെ വിശദീകരണം തെറ്റാണ് എന്നാണ് യുഎഇയില്‍ നിന്നുള്ള ഔദ്യോഗികമായ ഈ വിശദീകരണം വന്നതോടെ സംഭവിക്കുന്നത്. സി-ആപ്ടില്‍ നിന്നും മലപ്പുറത്തേക്ക് കൊണ്ടു പോയത് ഖുര്‍ആന്‍ ആണെന്ന വാദം പൊളിഞ്ഞതോടെ 32 പാഴ്‌സലുകളില്‍ എന്തെന്ന് തേടി എന്‍ഐഎയും അന്വേഷണം തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.