വിമാന ദുരന്തത്തില്‍ കാണാതായ കുറ്റിപ്പുറം സ്വദേശി ഹംസയെ കോഴിക്കോട് മിംസിൽ കണ്ടെത്തി

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തിനിടെ കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെ കണ്ടെത്തി. ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഉള്ളത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ഹംസയെ…

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തിനിടെ കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെ കണ്ടെത്തി. ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഉള്ളത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ഹംസയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ബോധമുണ്ടായിരുന്നില്ല. ആംബുലന്‍സില്‍ കൊണ്ടുവന്നയാള്‍ ചോദിച്ച്‌ പറഞ്ഞ പേരാണ് പല ആശുപത്രികളും രേഖപ്പെടുത്തിയത്. സിറാജ് എന്നാണ് ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ പേര് എഴുതിയിരുന്നത്.അതിനാൽ തന്നെ ബന്ധുക്കള്‍ക്ക് കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് രാവിലെയായിട്ടും അദ്ദേഹത്തെ കാണാതായപ്പോള്‍ ജില്ലാ കളക്ടര്‍ക്കും മന്ത്രിയോടും ബന്ധുക്കള്‍ പരാതിയുന്നയിച്ചു. ഇതോടെ വീണ്ടും എല്ലാ ആശുപത്രികളുടെയും പട്ടിക വീണ്ടും പരിശോധിച്ചു. അങ്ങനെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story