മഹേഷ് ഭട്ട് - സഞ്ജയ് ദത്ത് ചിത്രം ' സഡക് 2 ' ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

രുപത്തി ഒമ്പതു കൊല്ലം മുമ്പ് , 1991 - ൽ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു സഡക് . ഇതിന്റെ രണ്ടാം ഭാഗം
' സഡക് 2 ', തിയറ്ററിൽ 2020 സമ്മർ റിലീസിന് കാത്തിരിക്കയായിരുന്നു . എന്നാൽ കോവിഡ് ലോക് ഡൗൺ കാലത്ത് തിയറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ് . ഡിസ്‌നി പ്ലസ് ഹോട് സ്റ്റാർ മൾട്ടിപ്ളെക്സിൽ ആഗസ്ററ് 28-ന് ചിത്രം റിലീസ് ചെയ്യും . സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂർ, പ്രിയങ്കാ ബോസ് ,മകരന്ദ് ദേശ് പാണ്ഡെ ,മോഹൻ കപൂർ ,അക്ഷയ് ആനന്ദ് എന്നിവരാണ് ' സഡക് 2 ' വിലെ അഭിനേതാക്കൾ . ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ് .ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിതെന്നതിനാൽ ഹിന്ദി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ' സഡക് 2 ' വിനായി കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏതാനും ദിവസം മുമ്പാണ് പുറത്തു വിട്ടത് . ട്രെയിലറും ഗാനങ്ങളും അടുത്ത ദിവസങ്ങളിൽ പുറത്തു വിടുമെന്ന് മഹേഷ് ഭട്ട് വെളിപ്പെടുത്തി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story