സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തു

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തു

August 12, 2020 0 By Editor

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തു. അന്വേഷണ സംഘം ദുബൈയിൽ നിന്നും മടങ്ങി. കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. അബൂദബിയിൽ നിന്ന് ഇന്ന് വെളുപ്പിനാണ് രണ്ടംഗ സംഘം ഡൽഹിക്ക് തിരിച്ചത്. ദുബൈയിലും അബൂദബിയിലും മൂന്ന് ദിവസം അവശ്യമായ തെളിവുകൾ ശേഖരിച്ചാണ് എൻഐഎ ടീം മടങ്ങിയത്. മറ്റ് വിശദാംശങ്ങൾ ലഭ്യമല്ല. രഹസ്യ സ്വഭാവം നിലനിർത്തിയാണ് സംഘം തങ്ങളുടെ ദൗത്യം പൂർത്തീകരിച്ചു മടങ്ങിയത്. കേസില്‍ വിശദമായ ചോദ്യംചെയ്യലിന് ഫൈസല്‍ ഫരീദിനെ കൈമാറണമെന്ന് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടേക്കും

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam