മുഖ്യമന്ത്രി പിണറായി വിജയന്‍ ക്വാറന്റീനിൽ പ്രവേശിച്ചു

കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. വിമാന അപകടം നടന്നതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പോകും. മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് കളക്ടര്‍ ഉള്‍പ്പെടെ 20ലധികം പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോവും. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story