
മലപ്പുറം കലക്ടറുമായി സമ്പര്‍ക്കം: ഡിജിപി സ്വയം നിരീക്ഷണത്തില്‍
August 14, 2020സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും എസ്.പി യു അബ്ദുള്‍ കരീമുമായും സമ്പര്‍ക്കം ഉണ്ടായതിനേത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
മലപ്പുറം കലക്ടറും ഡെപ്യൂട്ടി കലക്ടറും ഉള്‍പ്പെടെ കലക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം എസ്.പി, യു അബ്ദുല്‍ കരീമിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗണ്‍മാന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എസ്.പിയാണ് നേതൃത്വം നല്‍കിയിരുന്നത്.
Video Player
00:00
00:00