ചൈനയുടെ നീക്കങ്ങള്‍ക്ക് മറുപടി; പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ തേജസ് വിമാനങ്ങള്‍ വിന്യസിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി സംഘര്‍ഷ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പാകിസ്താന്‍ അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് എല്‍സിഎ(ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റ്) തേജസ് യുദ്ധവിമാനം വിന്യസിച്ച്‌ ഇന്ത്യന്‍ വ്യോമസേന. ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധവിമാനമാണ് എല്‍സിഎ. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം മുന്നില്‍ കണ്ടാണ്, ഇരു രാജ്യങ്ങളോടും അതിര്‍ത്തി പങ്കിടുന്ന ഭാഗത്തായി തേജസ് വിന്യസിച്ചത്. രാജ്യാതിര്‍ത്തിയുടെ പടിഞ്ഞാറ്, വടക്ക് മേഖലകളില്‍ നിരീക്ഷണം കൂട്ടുന്നതിനായി എയര്‍ബേസുകളും സജ്ജീകരിച്ചിട്ടുണ്ട്. അടുത്തിടെ പ്രദേശത്ത് വ്യോമസേനയുടെ നേതൃത്വത്തില്‍ നിരവധി പരീക്ഷണ പറക്കലുകളും നടത്തിയിരുന്നു.

ഇന്ത്യന്‍ നിര്‍മ്മിതമായ തേജസ് ഭാരം കുറഞ്ഞ സൂപ്പര്‍ സോണിക് യുദ്ധവിമാനമാണ്. മണിക്കൂറില്‍ 2200 കിമി വേഗതയില്‍ വരെ പറക്കാന്‍ തേജസിനാകും. കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ മിസൈലുകള്‍, റോക്കറ്റുകള്‍, ലേസര്‍ അധിഷ്ഠിത ബോംബുകള്‍ എന്നിവ ഉപയോഗിച്ച്‌ ആക്രമണം നടത്തുക എന്നതാണ് ഇവയുടെ പ്രധാന ദൗത്യം. 8.5 ടണ്‍ ഭാരമുള്ള തേജസ്സിന് മൂന്ന് ടണ്‍ ആയുധങ്ങള്‍ വഹിക്കാനാകും. അതിര്‍ത്തികളിലും മറ്റിടങ്ങളിലും ഏറെ ഉപകാരപ്പെടുന്ന കൂടുതല്‍ ദൃശ്യപരിധിയുള്ള റഡാര്‍ തേജസില്‍ ക്രമീകരിച്ചിട്ടുണ്ട്. റഷ്യയുടെ മിഗ്-21, 27 പോര്‍വിമാനങ്ങള്‍ക്ക് പകരമായാണ് തേജസ് ഇന്ത്യന്‍ സേനയില്‍ ഇടംപിടിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story