ബോഡി പെയിന്‍റിങ്: രഹന ഫാത്തിമക്ക് ജാമ്യം
കൊച്ചി: നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിന് നിയമനടപടി നേരിടുന്ന രഹന ഫാത്തിമക്ക് കൊച്ചി പോക്സോ കോടതി ജാമ്യം അനുവദിച്ചു. തന്റെ നഗ്നശരീരത്തില് മക്കള്‍ ചിത്രം…
കൊച്ചി: നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിന് നിയമനടപടി നേരിടുന്ന രഹന ഫാത്തിമക്ക് കൊച്ചി പോക്സോ കോടതി ജാമ്യം അനുവദിച്ചു. തന്റെ നഗ്നശരീരത്തില് മക്കള്‍ ചിത്രം…
കൊച്ചി: നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിന് നിയമനടപടി നേരിടുന്ന രഹന ഫാത്തിമക്ക് കൊച്ചി പോക്സോ കോടതി ജാമ്യം അനുവദിച്ചു. തന്റെ നഗ്നശരീരത്തില് മക്കള്‍ ചിത്രം വരക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് രഹനക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തിരുന്നത്.
ബോഡി പെയിന്‍റിങ് എന്ന കലാരൂപമാണ് ചിത്രീകരിച്ചതെന്നും സ്ത്രീ ശരീരത്തെ സംബന്ധിച്ച തെറ്റായ കാഴ്ചപ്പാട് മാറ്റാനായിരുന്നു തന്റെ ശ്രമമമെന്നും ആക്റ്റിവിസ്റ്റും മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയുമായ രഹനഫാത്തിമ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതിയടക്കം തള്ളിയിരുന്നു. കേസ് പരിഗണിക്കുന്ന കൊച്ചി പോക്സോ കോടതിയാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.