ക്രിക്കറ്റില്‍ ഐപിഎല്‍ പോലെ കര്‍ണാടകയില്‍ നടക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയ ലീഗ്, ഏറ്റവും കൂടുതല്‍ പണം മുടക്കുന്നതാരാണോ അവരെ എംഎല്‍എമാര്‍ പിന്തുണക്കും: യശ്വന്ത് സിന്‍ഹ

ക്രിക്കറ്റില്‍ ഐപിഎല്‍ പോലെ കര്‍ണാടകയില്‍ നടക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയ ലീഗ്, ഏറ്റവും കൂടുതല്‍ പണം മുടക്കുന്നതാരാണോ അവരെ എംഎല്‍എമാര്‍ പിന്തുണക്കും: യശ്വന്ത് സിന്‍ഹ

May 19, 2018 0 By Editor

ബംഗളുരു: ക്രിക്കറ്റില്‍ ഐപിഎല്‍ പോലെ കര്‍ണാടകയില്‍ നടക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയ ലീഗ, ഇവിടെ എംഎല്‍എമാരെ ലേലത്തില്‍ എടുക്കുകയാണ്. ഏറ്റവും കൂടുതല്‍ പണം മുടക്കുന്നതാരാണോ അവരെ എംഎല്‍എമാര്‍ പിന്തുണക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ.

‘ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയാണെങ്കിലും ബിജെപി ഈ വിശ്വസ വോട്ടെടപ്പ് വിജയിക്കുമെന്ന് എനിക്ക് പ്രവചിക്കാനാകും. കാത്തിരുന്ന് കാണാം,’ എന്ന് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. നേരത്തേയും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ബിജപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിന്‍ഹ രംഗത്തെത്തിയിരുന്നു.