സണ്ണി ലിയോണ്‍ ഇനി പഴയ സണ്ണിയല്ല! ചരിത്രകാരിയായ വീരമാദേവി

സണ്ണി ലിയോണിന്റെ സിനിമകള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് എല്ലായ്‌പ്പോഴും കാത്തിരിക്കാറുളളത്.സണ്ണിയുടെ ഐറ്റം ഡാന്‍സുകളും ഗ്ലാമര്‍ വേഷങ്ങളുമെല്ലാം തന്നെ പലപ്പോഴും സിനിമാ പ്രേമികളെ പുളകം കൊള്ളിച്ചുട്ടളളവയാണ്. പോണ്‍ സിനിമകളില്‍ നിന്നും…

സണ്ണി ലിയോണിന്റെ സിനിമകള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് എല്ലായ്‌പ്പോഴും കാത്തിരിക്കാറുളളത്.സണ്ണിയുടെ ഐറ്റം ഡാന്‍സുകളും ഗ്ലാമര്‍ വേഷങ്ങളുമെല്ലാം തന്നെ പലപ്പോഴും സിനിമാ പ്രേമികളെ പുളകം കൊള്ളിച്ചുട്ടളളവയാണ്. പോണ്‍ സിനിമകളില്‍ നിന്നും ബോളിവുഡിലെത്തിയ നടിയുടെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്.

സണ്ണി മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് വീരമാദേവി. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നടി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഒരു ചരിത്രപോരാളിയായാണ് സണ്ണി എത്തുന്നത്. വിസി വടിവുടിയനാണ് വീരമാദേവി സംവിധാനം ചെയ്തിരിക്കുന്നത്.

സണ്ണി ലിയോണിന്റെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യആകര്‍ഷണം. തമിഴിനു പുറമെ മലയാളം,തെലുങ്ക്,കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തു. റിലീസിങ്ങിനൊരുങ്ങുതിനിടെ വീരമാദേവിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സണ്ണി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. വീരമാദേവിയായുളള സണ്ണിയുടെ പുതിയ രൂപമാറ്റമാണ് ഫസ്റ്റ്‌ലുക്കില്‍ കാണിച്ചിരിക്കുന്നത്. പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വൈറലായിരിക്കുകയാണ്.വീരമാദേവിയായുളള സണ്ണിയുടെ പുതിയ അവതാരത്തെ പ്രശംസിച്ചുകൊണ്ടാണ് ആരാധകര്‍ എല്ലാം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിനു വേണ്ടി സണ്ണി ആയോധന കലകള്‍ പഠിച്ചതെല്ലാം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിനായി ആറുമാസത്തെ ഡേറ്റാണ് സണ്ണി നല്‍കിയിരുന്നത്.ബോളിവുഡിനു പുറമെ തെന്നിന്ത്യയിലും നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ തമിഴിലേക്കുളള അരങ്ങേറ്റം ആരാധകര്‍ ആഘോഷമാക്കുമെന്നുളള പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ക്കുളളത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story