
കാമുകനൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഭര്‍ത്താവ് കണ്ടു; ശ്വാസംമുട്ടിച്ച് കൊന്ന് യൂട്യൂബര്‍
April 16, 2025സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ കാമുകനുമൊത്തുള്ള സ്വകാര്യനിമിഷങ്ങള്‍ നേരില്‍ കണ്ട ഭര്‍ത്താവിനെ കൊലപ്പെടുത്തി യൂട്യൂബര്‍. ഹരിയാനയിലെ ഭിവാനി സ്വദേശിയായ പ്രവീണിനെ ഭാര്യ രവീണയും കാമുകന്‍ സുരേഷും ചേര്‍ന്ന് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
ഇന്‍സ്റ്റഗ്രാം വഴി ഒന്നര വര്‍ഷം മുന്‍പാണ് രവീണയും സുരേഷും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് വിഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. പലപ്പോഴും ഇതേച്ചൊല്ലി രവീണയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. രവീണയും സുരേഷും തമ്മില്‍ പ്രണയത്തിലാണെന്ന സംശയം പലവട്ടം പ്രവീണ്‍ ചോദിച്ചുവെങ്കിലും രവീണ നിഷേധിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് പ്രവീണ്‍ വീട്ടിലെത്തുമ്പോള്‍ രവീണയും സുരേഷും അടുത്തിടപഴകുന്നത് നേരില്‍ കണ്ടു. ഇതോടെ നിയന്ത്രണം വിട്ട പ്രവീണും രവീണയും തമ്മല്‍ വാക്കേറ്റമുണ്ടയി. തുടര്‍ന്ന് രവീണ തന്‍റെ ഷാള്‍ എടുത്ത് പ്രവീണിന്‍റെ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാത്രി ബൈക്കില്‍ രവീണയ്ക്കും സുരേഷിനും ഇടയിലായി ഇരുത്തി മൃതദഹം ആറു കിലോമീറ്റര്‍ അപ്പുറമുള്ള അഴുക്കുചാലില്‍ കൊണ്ട് തള്ളി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അഴുകിത്തുടങ്ങിയ ശരീരം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. സിസിടിവികള്‍ പരിശോധിച്ചതോടെ രവീണയെയും സുരേഷിനെയും പൊലീസ് തിരഞ്ഞെത്തുകയായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ 34,000 പേരാണ് രവീണയെ പിന്തുടരുന്നത്. യൂട്യൂബ് ചാനലില്‍ അയ്യായിരം സബ്സ്ക്രൈബേഴ്സും ഉണ്ട്. രവീണ പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങളിലേറെയും കുടുംബ ബന്ധങ്ങളിലെ തമാശകളാണ്. ആറുവയസുള്ള മകന്‍ ഇവര്‍ക്കുണ്ട്.
സംഭവ ദിവസം രാവിലെ രവീണ ഷൂട്ടിന് തനിക്കൊപ്പം വന്നുവെന്നും വൈകുന്നേരം തിരികെ രവീണയുടെ വീട്ടിലേക്ക് താനെത്തിയെന്നും സുരേഷ് പൊലീസിനോട് സമ്മതിച്ചു. അരുതാത്ത സാഹചര്യത്തില്‍ പ്രവീണ്‍ തങ്ങളെ കണ്ടതോടെ വഴക്കായെന്നും ഇതോടെയാണ് രവീണ ശ്വാസം മുട്ടിച്ച് കൊന്നതെന്നും സുരേഷ് വെളിപ്പെടുത്തി. വൈകുന്നേരമായപ്പോള്‍ പ്രവീണിനെ ബന്ധുക്കള്‍ തിരഞ്ഞെത്തിയെന്നും എവിടെയെന്ന് അന്വേഷിച്ചപ്പോള്‍ തനിക്കറിയില്ലെന്നുമായിരുന്നു മറുപടിയെന്നും പൊലീസ് പറയുന്നു. രാത്രിയായതോടെ താന്‍ വീണ്ടും രവീണ വിളിച്ചതനുസരിച്ച് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹവുമായി പോയതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു