പ്ര​ധാ​ന​മ​ന്ത്രി ഇന്‍റേൺഷിപ്പ് പദ്ധതി; അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

പ്ര​ധാ​ന​മ​ന്ത്രി ഇന്‍റേൺഷിപ്പ് പദ്ധതി; അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

April 16, 2025 0 By eveningkerala

ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 22 വരെ നീട്ടി. 2024–25 ബജറ്റിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി, അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളമുള്ള മികച്ച 500 കമ്പനികളിലെ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്.

പ്രൈം മിനിസ്റ്റർ ഇന്റേൺഷിപ്പ് സ്കീം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ 5000 രൂ​പ പ്ര​തി​മാ​സ അ​ല​വ​ൻ​സും 6000 രൂ​പ ഒ​റ്റ​ത്ത​വ​ണ ഗ്രാ​ൻ​ഡും ല​ഭി​ക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കണം: www.primeministership.mca.gov.in എന്നതാണ് വെബ്സൈറ്റ്.

അപേക്ഷിക്കുന്നവർ പൂ​ർ​ണ​സ​മ​യ വി​ദ്യാ​ഭ്യാ​സ​മോ പൂ​ർ​ണ​സ​മ​യ ജോ​ലി​യോ ചെ​യ്യു​ന്ന​വ​രാ​ക​രു​ത്. ബാ​ങ്കി​ങ്, ഊ​ർ​ജം, എ​ഫ്.​എം.​സി.​ജി, ട്രാ​വ​ൽ, ഹോ​സ്പി​റ്റാ​ലി​റ്റി, ഉ​ൽ​പാ​ദ​നം, സ​​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്റ്, പ്രോ​സ​സ് അ​സോ​സി​യ​റ്റ്, പ്ലാ​ന്റ് ഓ​പ​റേ​ഷ​ൻ​സ് തു​ട​ങ്ങി 24 സെ​ക്ട​റു​ക​ളി​ലാ​യി 1,25,000ത്തി​ല​ധി​കം ഇ​ന്റേ​ൺ​ഷി​പ് അ​വ​സ​ര​മാ​ണു​ള്ള​ത്.

ര​ജി​സ്ട്രേ​ഷ​നി​ൽ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് ഓ​ട്ടോ​മേ​റ്റ​ഡ് റെ​സ്യൂ​മെ (സി.​വി) ജ​ന​റേ​റ്റ് ചെ​യ്യും. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക​യും തെ​ര​ഞ്ഞെ​ടു​പ്പും. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ ന​മ്പ​റും ഡി​ജി​ലോ​ക്ക​ർ ഐ.​ഡി​യും ഉ​പ​യോ​ഗി​ച്ചാ​ണ് പ്രാ​ഥ​മി​ക ഇ-​കെ.​വൈ.​സി (തി​രി​ച്ച​റി​യ​ൽ) ന​ട​പ​ടി.