കോടതി അലക്ഷ്യ കേസ്: മാപ്പുപറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

കോടതി അലക്ഷ്യ കേസ്: മാപ്പുപറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

August 25, 2020 0 By Editor

ന്യൂഡല്‍ഹി : ക്രിമിനല്‍ കോടതിയലക്ഷ്യമെന്നു കോടതി വിധിച്ച ട്വീറ്റുകള്‍ക്ക് മാപ്പു പറയില്ലെന്ന് സുപ്രീം കോടതിക്കു നല്‍കിയ മറുപടിയില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. സത്യമെന്നു താന്‍ കരുതുന്ന പ്രസ്താവന പിന്‍വലിക്കുന്നതും ആത്മാര്‍ഥമല്ലാത്ത മാപ്പ് പറയുന്നതും മനസ്സാക്ഷിയോടും സുപ്രീം കോടതിയോടുമുള്ള അലക്ഷ്യമാകുമെന്ന് കാമിനി ജയ്സ്വാള്‍ മുഖേന നല്‍കിയ മറുപടിയില്‍ പ്രശാന്ത് പറഞ്ഞു.

താ​ന്‍ പ​റ​ഞ്ഞ​ത് ഉ​ത്ത​മബോ​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണെ​ന്നും അ​തി​ല്‍ത​ന്നെ ഇ​പ്പോ​ഴും ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു എന്നു​മാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ഇ​ന്ന​ലെ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, നിരുപാധികം മാപ്പു പറയാന്‍ പ്രശാന്തിന് ഇന്നലെവരെയാണ് സമയമനുവദിച്ചിരുന്നത്. മാപ്പു പറഞ്ഞാല്‍ ഇന്ന് അതു പരിഗണിക്കുമെന്നും കോടതിയലക്ഷ്യത്തിനുള്ള ശിക്ഷ സംബന്ധിച്ച വിഷയം ഉത്തരവിനായി മാറ്റുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. പ്രശാന്തിന്റെ പ്രസ്താവന ഇന്നു കോടതി പരിഗണിക്കും.