സ്വര്‍ണവില വീണ്ടും 400 രൂപ ഇടിഞ്ഞു; പവന് 37,840

August 28, 2020 0 By Editor

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇന്നലെ 38,240 രൂപയായിരുന്നു ഒരു പവന്റെ വില. ഇന്ന് 400 രൂപ ഇടിഞ്ഞ് 37,840 രൂപയിലെത്തി. 4,730 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം 26ന് വില 38,000 രൂപയിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം 240 രൂപ വര്‍ധിച്ച്‌ 38,240 രൂപയാകുകയായിരുന്നു.ഈ മാസം ഏഴിനാണ് മഞ്ഞലോഹത്തിന്റെ വില സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ച്‌ 42,000രൂപയെന്ന പുതിയ ഉയരം കുറിച്ചത്. പിന്നീട് തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ തുടര്‍ച്ചയായി ഇടിവുണ്ടാകുകയായിരുന്നു. 17 ദിവസം കൊണ്ട് 4,160 രൂപ ഇടിഞ്ഞാണ് ഇന്നത്തെ വിലനിലവാരത്തിലെത്തിയത്.