അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം;ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായതായി ചൈന

ബീജിങ് : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായതായി ചൈന. അതിര്‍ത്തിയില്‍ പ്രകോപനപരമായി പെരുമാറിയ ചൈനീസ് സൈനികര്‍ക്ക് നേരെ ഇന്ത്യ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ പടിഞ്ഞാറന്‍ മേഖല സൈനിക…

ബീജിങ് : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായതായി ചൈന. അതിര്‍ത്തിയില്‍ പ്രകോപനപരമായി പെരുമാറിയ ചൈനീസ് സൈനികര്‍ക്ക് നേരെ ഇന്ത്യ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ പടിഞ്ഞാറന്‍ മേഖല സൈനിക വക്താവ് ഷാങ് ഷുയിയാണ് ഇക്കാര്യം അറിയിച്ചത്.വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയിലെ ചൈനീസ് ക്യാമ്ബുകള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ചൈനയുടെ കടന്നുകയറ്റ ശ്രമം ഇന്ത്യ ചെറുത്തുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രദേശത്തെ നിയന്ത്രണം കൈക്കലാക്കാന്‍ ചൈന ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വെടിവെപ്പുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ചൈനയുടെ പ്രകോപനപരമായ നീക്കങ്ങള്‍ക്ക് ഇത് കര്‍ശ്ശന താക്കീതാണ് നല്‍കിയിരിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story