അകത്തേക്കോ പുറത്തേക്കോ? യെദിയൂരപ്പ രാജി വെച്ചേക്കും
ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുവാനുള്ള സാധ്യത മങ്ങിയതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യെദിയൂരപ്പയ്ക്കുള്ള രാജിപ്രസംഗം തയ്യാറാക്കുന്നുവെന്നാണ് സൂചന. വിശ്വാസ…

ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുവാനുള്ള സാധ്യത മങ്ങിയതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യെദിയൂരപ്പയ്ക്കുള്ള രാജിപ്രസംഗം തയ്യാറാക്കുന്നുവെന്നാണ് സൂചന.
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നത്. കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്ങിനെയും പ്രതാപ് ഗൗഡയേയും നിയമസഭയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഊര്‍ജിതമാക്കിയതോടെ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
നേരത്തെ വിട്ടുനിന്നിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങും പ്രതാപ ഗൗഡയും ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്നും നിയമസഭയിലേക്ക് പുറപ്പെട്ടു. ആനന്ദ് സിങ്ങിനെയും പ്രതാപ ഗൗഡയെയും ഗോള്‍ഡന്‍ ഫിഞ്ച് ഹോട്ടലില്‍ ബിജെപി പിടിച്ചുവച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടക ഡിജിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോട്ടലിലെത്തിയിരുന്നു.