മന്ത്രി ഇ പി ജയരാജനും ഭാര്യക്കും കോവിഡ്
September 11, 2020വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരക്കും കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു .കഴിഞ്ഞ ദിവസം നടത്തിയ സ്രവപരിശോധനയുടെ റിസള്‍ട്ട് ഇന്നാണ് ലഭിച്ചത്. മികച്ച ചികിത്സക്കായി മന്ത്രിയെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു .സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ പി ജയരാജന്‍. നേരത്തെ ധനമന്ത്രി തോമസ് ഐസകിനും രോഗം സ്ഥിരീകരിച്ചിരുന്നു.