അതിര്‍ത്തിയിലെ സംഘര്‍ഷം അയയുന്നു;ഇരു സേനകള്‍ക്കുമിടയില്‍ നിശ്ചിത അകലം പാലിക്കണമെന്നും ഇന്ത്യ- ചൈന ധാരണ

September 11, 2020 0 By Editor

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് വേഗത്തിലാക്കാന്‍ ധാരണ. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. ജയചന്ദ്രന്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ്‌യിയുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച്‌ ഇരു രാജ്യങ്ങളും സംയുക്തമായാണ് പ്രസ്താവനയിറക്കിയത്. മൂന്ന് മാസത്തിനിടെ ആദ്യമായാണ് ഇത്. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ രണ്ട് മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്.

ഇരു സേനകള്‍കക്കുമിടയിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിക്കണം, സൈനികര്‍ക്ക് ഇടയിലെ അകലം വര്‍ധിപ്പിക്കണം, ഉന്നത തല ചര്‍ച്ചകള്‍ തുടരണം, എത്രയും പെട്ടെന്ന് സേനാ പിന്മാറ്റം നടത്തണം, സ്ഥിതി സങ്കീര്‍ണമാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം എന്നീ അഞ്ച് കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.ലഡാക്കിലെ പാങ്ങോങ്ങില്‍ ചൈനീസ് സൈന്യം പ്രകോപനമുയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വാങ്‌യിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറായത്.