ആദായ നികുതി വെട്ടിപ്പ് കേസില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് കോടതിയുടെ നോട്ടീസ്

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് ആദായ നികുതി വെട്ടിപ്പ് കേസില്‍ കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്.റ​ഹ്മാ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് 3.5 കോ​ടി രൂപ വ​ക​മാ​റ്റി​യെ​ന്നാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. യു​കെ ആ​സ്ഥാ​ന​മാ​യ ലി​ബ്ര മൊ​ബൈ​ല്‍​സ് റിം​ഗ് ടോ​ണ്‍ കംബോസ് ചെ​യ്ത​തി​ന്‍റെ പ്ര​തി​ഫ​ലം റ​ഹ്മാ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ല്‍​കി​യ​തു വ​ഴി നി​കു​തി വെ​ട്ടി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2010ലാ​ണ് റ​ഹ്മാ​ന്‍ യു​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കമ്പനിയ്ക്ക് വേ​ണ്ടി റിം​ഗ് ടോ​ണ്‍ കംബോസ് ചെ​യ്ത​ത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story