ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇ പി ജയരാജന്റെ മകനും പങ്കെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍
ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇ പി ജയരാജന്റെ മകനും പങ്കെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. 'ഇടപാടില്‍ ഒരുകോടിയിലേറെ…
ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇ പി ജയരാജന്റെ മകനും പങ്കെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. 'ഇടപാടില്‍ ഒരുകോടിയിലേറെ…
ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇ പി ജയരാജന്റെ മകനും പങ്കെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. 'ഇടപാടില്‍ ഒരുകോടിയിലേറെ രൂപ ജയരാജന്റെ മകന്‍ കൈപ്പറ്റിയെന്നാണ് വാര്‍ത്ത. ജലീലിനെ മാറ്റിയാല്‍ മന്ത്രിസഭയിലെ കൂടുതല്‍പ്പേരെ മാറ്റേണ്ടിവരും. അതാണ് പിണറായി ഭയപ്പെടുന്നത്. ഇത്രയും ദിവസം അന്വേഷണം ശരിയായ ദിശയിലാണെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മറ്റും പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോള്‍ പറയുന്നത് അന്വേഷണം രാഷ്ട്രീയപ്രേരിമാണെന്നാണ്. വമ്പൻ സ്രാവുകളിലേക്കു അന്വേഷണം നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ ഇ ഡിയുടെ അന്വേഷണത്തെ പിന്തുണച്ച സി പി എം നിലപാട് മാറ്റുന്നത്. പഴയ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- അദ്ദേഹം പറഞ്ഞു.